three and a half year old boy from kannur has amoebic encephalitis
കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു
Published on

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയായ കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ രോ​ഗം തെളിഞ്ഞിരുന്നെങ്കിലും അന്തിമ പരിശോധനാ ഫലം വന്ന ശേഷമാണ് രോ​ഗം സ്ഥിരീകരിച്ചത്.

വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. തളിപ്പറമ്പിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോ​ഗ ലക്ഷണങ്ങളുണ്ടായത്. അതിനിടെ മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ 4 വയസുകാരൻ ആണ് ചികിത്സയിലുള്ളത്.