സപ്ലൈകോ വിലവർധന പരിശോധിക്കാൻ മൂന്നംഗ സമിതി

സപ്ലൈകോയുടെ സമഗ്രമായ പരിഷ്ക്കാരണം സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം
Minister GR Anil
Minister GR Anilfile
Updated on

തിരുവനന്തപുരം: സപൈകോയിലെ വിലവർധന സംബന്ധിച്ച് വിശദ പഠനത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. സപ്ലൈകോസിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോർഡ് അംഗം എന്നിവരാണ് സമിതിയിലുള്ളത്. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

സപ്ലൈകോയുടെ സമഗ്രമായ പരിഷ്ക്കാരണം സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിലവർധനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെയാണ് പുതിയ നീക്കം. സപ്ലൈകോയുടെ നിലനിൽപ്പിനു വേണ്ടിയാണ് വില വർധനയെന്നായിന്നു ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. വില വർധിക്കുമ്പോഴും പൊതു വിപണിയിലേക്കാൾ 500 രൂപയുടെയെങ്കിലും ലാഭം ജനങ്ങൾക്ക് ഉണ്ടാവും വിധം വില വർദന നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നവകേരള സദസിനു ശേഷം വിലവർദന നടപ്പാക്കാനാണ് സർക്കാരിന്‍റെ നീക്കം.

Trending

No stories found.

Latest News

No stories found.