കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം

മലയോര മേഖലയിലെ വന്യജീവി ആക്രമണ ഭീഷണ ഒഴിവാക്കുകയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു
തൃശൂര്‍ അതിരൂപത പുറത്തിറക്കിയ സർക്കുലർ
തൃശൂര്‍ അതിരൂപത പുറത്തിറക്കിയ സർക്കുലർ
Updated on

തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നു. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനും നടപടി കൈക്കൊള്ളണം. ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെ പ്രമേയം അപലപിച്ചു.‌

മലയോര മേഖലയിലെ വന്യജീവി ആക്രമണ ഭീഷണ ഒഴിവാക്കുകയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 9 മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും പ്രസിദ്ധീകരിക്കാൻ പോലും തയാറായിട്ടില്ല. ഇത് ശരിയായ നടപടിയല്ല. നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനില്‍ക്കുന്ന അവസ്ഥയും അവസാനിപ്പിക്കണം. നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥയും അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനം ആവശ്യപ്പെടുന്നു.

Trending

No stories found.

Latest News

No stories found.