തൃ​​ശൂ​​ർ പൂ​​രം ഇ​​ന്ന് കൊ​​ടി​​യേ​​റും

തി​​​​രു​​​​വ​​​​മ്പാ​​​​ടി ക്ഷേ​​​​ത്ര​​ത്തി​​ൽ രാ​​​​വി​​​​ലെ 11.15നും 11.30​​​​നും ഇ​​​​ട​​​​യി​​​​ൽ കൊ​​ടി​​യേ​​റ്റം ന​​ട​​ക്കും
തൃ​​ശൂ​​ർ പൂ​​രം ഇ​​ന്ന് കൊ​​ടി​​യേ​​റും
Updated on

എം.​എ. ഷാ​ജി

തൃ​​​​ശൂ​​​​ര്‍: ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള പൂ​​ര​​പ്രേ​​മി​​ക​​ളു​​ടെ നീ​​ണ്ട കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മം. തൃ​​ശൂ​​ർ പൂ​​ര​​ത്തി​​ന് ആ​​ഹ്ലാ​​ദ​​ര​​വ​​ത്തോ​​ടെ ഇ​​ന്ന് കൊ​​ടി​​യേ​​റ്റും. പൂ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ പാ​​​​റ​​​​മേ​​​​ക്കാ​​​​വ്​​-​​തി​​​​രു​​​​വ​​​​മ്പാ​​​​ടി ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും 8 ഘ​​​​ട​​​​ക ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും കൊ​​​​ടി​​​​യേ​​​​റു​​ന്ന​​തോ​​ടെ ന​​ഗ​​ര​​വും ത​​ട്ട​​ക​​ങ്ങ​​ളും പൂ​​രാ​​വേ​​ശ​​ത്തി​​ലാ​​കും. എ​​​​ല്ലാ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും ആ​​ർ​​പ്പു​​വി​​ളി​​ക​​ളോ​​ടെ ദേ​​​​ശ​​​​ക്കാ​​​​രാ​​​​ണ് കൊ​​​​ടി​​​​യേ​​​​റ്റം ന​​​​ട​​​​ത്തു​​​​ക. പാ​​​​റ​​​​മേ​​​​ക്കാ​​​​വ് ക്ഷേ​​​​ത്ര​​ത്തി​​ൽ രാ​​​​വി​​​​ലെ 11.30നും 12​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണ് കൊ​​​​ടി​​​​യേ​​​​റ്റം. ചെ​​​​മ്പി​​​​ല്‍ കു​​​​ട്ട​​​​നാ​​​​ശാ​​​​രി നി​​​​ര്‍മി​​​​ച്ച ക​​​​വു​​​​ങ്ങി​​​​ന്‍ കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​ല്‍ കൊ​​​​ടി ഉ​​​​യ​​​​ര്‍ത്തും. തി​​​​രു​​​​വ​​​​മ്പാ​​​​ടി ക്ഷേ​​​​ത്ര​​ത്തി​​ൽ രാ​​​​വി​​​​ലെ 11.15നും 11.30​​​​നും ഇ​​​​ട​​​​യി​​​​ൽ കൊ​​ടി​​യേ​​റ്റം ന​​ട​​ക്കും. താ​​​​ഴ​​​​ത്തു​​​​പു​​​​ര​​​​യ്ക്ക​​​​ല്‍ സു​​​​ന്ദ​​​​ര​​​​ന്‍ ആ​​​​ശാ​​​​രി ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​ല്‍ ശ്രീ​​കോ​​വി​​ലി​​ൽ നി​​ന്ന് പൂ​​​​ജി​​​​ച്ച് ന​​ൽ​​കു​​ന്ന കൊ​​​​ടി​​​​ക്കു​​​​റ കെ​​​​ട്ടി കൊ​​​​ടി​​​​യേ​​​​റ്റം ന​​​​ട​​​​ത്തും.

ലാ​​​​ലൂ​​​​ർ കാ​​​​ർ​​​​ത്യാ​​​​യ​​​​നി ക്ഷേ​​​​ത്ര​​ത്തി​​ൽ രാ​​​​വി​​​​ലെ 8നും 8.30​​​​നും ഇ​​​​ട​​​​യി​​​​ലും അ​​​​യ്യ​​​​ന്തോ​​​​ൾ കാ​​​​ർ​​​​ത്യാ​​​​യ​​​​നി ക്ഷേ​​​​ത്ര​​ത്തി​​ൽ രാ​​​​വി​​​​ലെ 11നും 12​​​​നും ഇ​​​​ട​​​​യി​​​​ലു​​മാ​​ണ് കൊ​​ടി​​യേ​​റ്റം. ചെ​​​​മ്പൂ​​​​ക്കാ​​​​വ് കാ​​​​ർ​​​​ത്യാ​​​​യ​​​​നി ക്ഷേ​​​​ത്ര​​ത്തി​​ൽ വൈ​​കീ​​​​ട്ട് അ​​​​ഞ്ചി​​​​നും ക​​​​ണി​​​​മം​​​​ഗ​​​​ലം ശാ​​​​സ്താ ക്ഷേ​​​​ത്ര​​ത്തി​​ൽ വൈ​​കീ​​​​ട്ട് 6.30നും ​​​​കൊ​​​​ടി​​​​യേ​​​​റ്റം ന​​​​ട​​​​ക്കും. പ​​​​ന​​​​മു​​​​ക്കും​​​​പി​​​​ള്ളി ശ്രീ​​​​ധ​​​​ർ​​​​മ​​​​ശാ​​​​സ്താ ക്ഷേ​​​​ത്ര​​ത്തി​​ൽ വൈ​​കീ​​​​ട്ട് 6.30നും 7.30​​നും ഇ​​ട​​യി​​ലും പൂ​​​​ക്കാ​​​​ട്ടി​​​​ക്ക​​​​ര കാ​​​​ര​​​​മു​​​​ക്ക് ക്ഷേ​​​​ത്ര​​ത്തി​​ൽ വൈ​​കീ​​​​ട്ട് 6.30നും ​​കൊ​​​​ടി​​​​യേ​​​​റും. കു​​​​റ്റൂ​​​​ർ നെ​​യ്ത​​ല​​ക്കാ​​​​വ് ക്ഷേ​​​​ത്ര​​ത്തി​​ൽ വൈ​​കി​​​​ട്ട് 7നും ​​ചൂ​​​​ര​​​​ക്കോ​​​​ട്ടു​​​​കാ​​​​വ് ക്ഷേ​​​​ത്ര​​ത്തി​​ൽ രാ​​​​ത്രി എ​​​​ട്ടി​​​​നു​​മാ​​ണ് കൊ​​​​ടി​​​​യേ​​​​റ്റം.

30നാ​​ണ് തൃ​​ശൂ​​ർ പൂ​​രം. 28ന് ​​സാം​പി​​ള്‍ വെ​​ടി​​ക്കെ​​ട്ട്. പാ​​റ​​മേ​​ക്കാ​​വ്-​​തി​​രു​​വ​​മ്പാ​​ടി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ച​​മ​​യ​​പ്ര​​ദ​​ര്‍ശ​​നം 28, 29 തി​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പൂ​​ര​​ത​​ലേ​​ന്നാ​​യ 29ന് ​​നെ​​യ്ത​​ല​​ക്കാ​​വി​​ല​​മ്മ വ​​ട​​ക്കു​​ന്നാ​​ഥ ക്ഷേ​​ത്രം തെ​​ക്കേ​​ഗോ​​പു​​ര ന​​ട തു​​റ​​ന്ന് പൂ​​ര​​വി​​ളം​​ബ​​രം ന​​ട​​ത്തും. ഏ​റ​ണാ​കു​ളും ശി​വ​കു​മാ​റാ​ണ് പൂ​ര​വി​ളം​ബ​രം ന​ട​ത്തു​ന്ന​ത്. മെ​​യ് 1ന് ​​പു​​ല​​ർ​​ച്ചെ​​യാ​​ണ് പൂ​​ര​​ത്തി​​ന്‍റെ പ്ര​​ധാ​​ന വെ​​ടി​​ക്കെ​​ട്ട്. ​പ​​ക​​ൽ പൂ​​ര​​ത്തി​​ന് ശേ​​ഷം തി​​രു​​വ​​മ്പാ​​ടി-​​പാ​​റ​​മേ​​ക്കാ​​വ് ഭ​​ഗ​​വ​​തി​​മാ​​ർ ഉ​​പ​​ചാ​​രം ചൊ​​ല്ലി പി​​രി​​യും.

Trending

No stories found.

Latest News

No stories found.