പാലക്കാട് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു

പുലിയുടെ കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരുക്കേറ്റിരുന്നു.
tiger rescued in Palakkad died
പാലക്കാട് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തുVideo Screenshot
Updated on

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തിയാണ് കൂട്ടിലാക്കിയത്. തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കി തുടങ്ങുന്നതിനിടെയാണ് പുലിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പുലിയുടെ കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിതിനാൽ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്.

വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്‍റെ പറമ്പിൽ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ കൂട്ടിലാക്കിയത്. 4 വയസ് തോന്നിക്കുന്ന പെൺപുലിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയത്. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു

Trending

No stories found.

Latest News

No stories found.