പെരുമ്പാവൂരിൽ തടിലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരുക്ക്

പെരുമ്പാവൂരിലെ കാളവയൽ റോഡിലാണ് സംഭവം നടന്നത്
Timber truck overturned accident in Perumbavoor; The driver was injured
പെരുമ്പാവൂരിൽ തടിലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരുക്ക്Representative image
Updated on

കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് തടിലോറി മറിഞ്ഞ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്കും ബൈക്കുകൾക്കും മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവർ സാരമായി പരുക്കുകളോടെ രക്ഷപ്പെട്ടു.

പെരുമ്പാവൂരിലെ കാളവയൽ റോഡിലാണ് സംഭവം നടന്നത്. റോഡിലെ കുഴിയിൽ വീണ് തടി ലോറി മറിയുകയായിരുന്നു. ചൊവാഴ്ച കാളചന്ത ദിവസമായതിനാൽ കന്നുകാലികളെ വാങ്ങാൻ പോയവരുടെ വാഹനങ്ങൾക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടസമയത്ത് വാഹനങ്ങൾക്കുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.