TP Sreenivasan being attacked by left student orgnaizations over recommendations on educational policy
വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച ശുപാർശകളുടെ പേരിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ടി.പി. ശ്രീനിവാസനെ ആക്രമിച്ചപ്പോൾ.File photo

അന്ന് ആക്രമണം, ഇന്നു സ്വീകരണം, ''സർക്കാർ മാപ്പ് പറയണമെന്ന് പലരും പറയുന്നുണ്ട്''

വിദ്യാഭ്യാസ നയത്തിന്‍റെ കാര്യത്തിൽ തന്നെ ആക്രമിച്ചു, ഇപ്പോൾ അതേ ശുപാർശകൾ നടപ്പാക്കുന്നു; സർക്കാർ ക്ഷമ ചോദിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെന്ന് ടി.പി. ശ്രീനിവാസൻ
Published on

സ്വന്തം ലേഖകൻ

ഷാർജ: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സ്വകാര്യ സർവകലാശാലകൾ, സ്വയംഭരണം, വിദേശ സർവകലാശാലകൾ എന്നീ മൂന്ന് ഘടകങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ നവീകരണ നിയമത്തിന് ആവശ്യമായ ശുപാർശകൾ നൽകിയിരുന്നു. ഇത് പിന്നീട് വിവാദമാവുകയും താൻ ആക്രമിക്കപ്പെടുകയും ചെയ്തു.

ഇപ്പോൾ പിണറായി വിജയൻ സർക്കാർ തന്‍റെ ശുപാർശകളിലെ ചില കാര്യങ്ങൾ നടപ്പാക്കാൻ പോകുന്നു എന്നാണ് മനസിലാക്കുന്നത്. സർക്കാർ തന്നോട് ക്ഷമ ചോദിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു.