മംഗലപ്പുഴ പാലം അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ
traffic control at aluva highway in 20 days
Aluva Mangalapuzha Bridge
Updated on

കൊച്ചി: മംഗലപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരമുള്ള വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എംസി റോഡിലൂടെ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം.

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യുടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞുപോകണമെന്നും അധികൃതർ അറയിച്ചു.

64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ഇത്തരത്തിൽ ബലപ്പെടുത്തുന്നത്.രാവിലെയും വൈകിട്ടും പാലത്തിൽ കൂടുതൽ പൊലീസുകാരുടെ സേവനം ഉറപ്പാക്കാൻ ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. 20 ദിവസത്തിൽ പണി പൂർത്തികരിക്കാനാണ് നിർദേശം.

Trending

No stories found.

Latest News

No stories found.