എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: അന്വേഷണം എൻഐഎ ഏറ്റെടുത്തു

കേസന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ കേസിലെ മുഴുവൻ കണ്ടെത്തലുകളും കേരള പൊലീസ് എൻഐഎക്ക് കൈമാറും
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: അന്വേഷണം എൻഐഎ ഏറ്റെടുത്തു
Updated on

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ വിയൂർ ജയിലിലേക്ക് മാറ്റും. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.

പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ അന്വേഷണത്തിലെ മുഴുവൻ കണ്ടെത്തലുകളും കേരള പൊലീസ് എൻഐഎക്ക് കൈമാറും.

അതേസമയം, എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യു എ പി എ അടക്കമുളള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ എൻഐഎ കോടതിയിൽ സമർപ്പിച്ചു.

Trending

No stories found.

Latest News

No stories found.