ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

ഇനിമുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക.
Train ticket booking deadline has been reduced
train ticket booking time File image
Updated on

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ‌ റെയിൽവേ. മുൻകൂട്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധിയാണ് റെയിൽവേ വെട്ടിക്കുറച്ചത്.

ഇനിമുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ നിയമം നവംബർ ഒന്നിനാണ് പ്രാബല്യത്തിൽ വരുന്നത്.

നവംബർ ഒന്നിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമം യാത്രയെ ബാധിക്കില്ല. കൂടാതെ വിദേശ വിനോദസഞ്ചാരികൾക്ക് യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായിരിക്കും.

Trending

No stories found.

Latest News

No stories found.