ട്രെയ്ൻ സർവീസുകളിൽ നിയന്ത്രണം, സമയ മാറ്റം

ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മറ്റുചില ട്രെയിനുകളുടെ പാതയിൽ മാറ്റം വരും.
heavy rain: Trains completely and partially cancelled
സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം: പൂർണമായും ഭാഗികമായും റദ്ദാക്കി
Updated on

കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി കേരളത്തിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിലോടുന്ന ട്രെയിനുകൾക്കും, കേരളത്തിനകത്തേക്കും പുറത്തേക്കും പോകുന്ന ട്രെയിനുകൾക്കും നിയന്ത്രണം വരും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മറ്റുചില ട്രെയിനുകളുടെ പാതയിൽ മാറ്റം വരും.

ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ്. 2024 ഓഗസ്റ്റ് 05, 08 തീയതികളിൽ 05.05 മണിക്ക് മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കന്യാകുമാരിയിലേക്ക് പോകില്ല. പകരം തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.

2024 ഓഗസ്റ്റ് 06, 09 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് 03.45 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16650 കന്യാകുമാരി - മംഗലാപുരം പരശുറാം എക്‌സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 06.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.

2024 ഓഗസ്റ്റ് 05, 08 തീയതികളിൽ മധുരയിൽ നിന്ന് 23.25 മണിക്ക് പുറപ്പെടുന്ന 16729 മധുര - പുനലൂർ എക്‌സ്പ്രസ് തിരുനെൽവേലിയിൽ അവസാനിപ്പിക്കും. തിരുനെൽവേലിക്കും പുനലൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.16730 പുനലൂർ - മധുര എക്സ്പ്രസ്. 2024 ഓഗസ്റ്റ് 06, 09 തീയതികളിൽ 17.15 മണിക്ക് പുനലൂരിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പുനലൂരിനും തിരുനെൽവേലിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. തിരുനെൽവേലിയിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.

ഓഗസ്റ്റ് 16, 17, 18, 19, 20, 21, 22, 23, 24, 25, 26 എന്നീ തീയതികളിൽ ഗുരുവായൂരിൽ നിന്ന് 23.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് കോട്ടയം വഴി തിരിച്ചുവിടും. ഓഗസ്റ്റ് 18, 25 തീയതികളിൽ ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് 15.10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12697 എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് കോട്ടയം വഴി തിരിച്ചുവിടും.

ഓഗസ്റ്റ് 17, 22, 24 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് 21.25 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16355 കൊച്ചുവേളി - മംഗളൂരു ജെഎൻ അന്ത്യോദയ എക്‌സ്‌പ്രസ് കോട്ടയം വഴി തിരിച്ചുവിടും.

ഓഗസ്റ്റ് 05, 08, 10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് 23.15 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് വിരുദുനഗർ, മാനാമധുരൈ, കാരൈക്കുടി, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി റൂട്ടിൽ വഴിതിരിച്ചു വിടും. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് 08-ന് 09.45 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പുതുക്കോട്ട, മാനാമധുരൈ, വിരുദുനഗർ വഴി തിരിച്ചു വിടും.

Trending

No stories found.

Latest News

No stories found.