പാലക്കാട് കനത്ത മഴ; ചുരം റോഡുകളിലേക്ക് യാത്രാ നിരോധനം, വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന വിലക്ക്

നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി
travel ban on palakkad pass roads no entry to waterfalls
പാലക്കാട് കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശന വിലക്ക്
Updated on

പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡിലേക്ക് യാത്രാ നിരോധനവും വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി.

കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി.പാലക്കാട് ഗായത്രി പുഴയിലെയും മംഗലം പുഴയിലെയും വിവിധ പാലങ്ങള്‍ മുങ്ങി.ഗായത്രി പുഴയിലെ വെങ്ങന്നൂര്‍, പത്തനാപുരം, എടാംപറമ്പ് തുടങ്ങിയ തുടങ്ങിയ പാലങ്ങളാണ് മുങ്ങിയത്.മംഗലം പുഴയില്‍ കല്ലാനക്കരയും വെള്ളത്തിനടിയിലായി.

Trending

No stories found.

Latest News

No stories found.