പുഴുവരിച്ച നിലയിലുള്ള ആദിവാസി വനിതയ്ക്ക് ചികിത്സ ഉറപ്പാക്കി

വെറ്റിലപ്പാറയിൽനിന്നുള്ള മെഡിക്കൽ സംഘം കമലമ്മ പാട്ടിയെ ഊരിനു പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകും. മലക്കപ്പാറയിൽ ടാറ്റയുടെ ഉടമസ്ഥതതയിലുള്ള ആശുപത്രിയിൽ തുടർ ചികിത്സ.
കമലമ്മ പാട്ടി
കമലമ്മ പാട്ടിFile Photo | Metro Vaartha
Updated on

സ്വന്തം ലേഖകൻ

ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ പുഴുവരിച്ച നിലയിലായിരുന്ന വനിതയെ ഊരിനു പുറത്തെത്തിച്ച് ചികിത്സ നൽകാൻ നടപടിയായി. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ചികിത്സയ്ക്കായി ട്രൈബൽ ഡിപ്പാർട്ട്മെന്‍റിനോടും ആരോഗ്യവകുപ്പിനോടും സഹായം തേടിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെ സംഭവം പുറംലോകം അറിഞ്ഞപ്പോഴാണ് അടിയന്തര ചികിത്സയ്ക്കായി ജില്ലാ ട്രൈബൽ ഓഫീസറെ ജില്ലാ കലക്റ്റർ ചുമതലപ്പെടുത്തിയത്.

വെറ്റിലപ്പാറയിൽ നിന്ന് മെഡിക്കൽ സംഘവും മലക്കപ്പാറയിലേക്ക് പുറപ്പെട്ടു. അവിടെനിന്നു കമലമ്മ പാട്ടിയെ ഊരിനു പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകും. പിന്നാലെ മലക്കപ്പാറയിൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കും. കമലമ്മ പാട്ടിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരിക്കും ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

മലക്കപ്പാറയിലെ പ്രധാന പാതയിൽ നിന്ന് നാല് കിലോമീറ്റർ മാറി ഉൾവനത്തിലാണ് വീരൻകുടി. ചെങ്കുത്തായ മലനിരകൾ കയറി ഇറങ്ങി കാനനപാത താണ്ടി വേണം ഊരിലെത്താൻ. ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ നിന്ന് കമലമ്മ പാട്ടിയെ തണ്ടിൽ ചുമക്കാൻ പോലും ആളുകൾ ഉണ്ടാവാതെ വന്നതും ബുദ്ധിമുട്ടായി.

Kamalamma
Kamalamma

ഒരാഴ്ചയിലേറെയായി രോഗം ബാധിച്ച കിടപ്പിലായ കമലമ്മ പാട്ടിയുടെ ദുരിതം ട്രൈബൽ വകുപ്പിനെയും ആരോഗ്യവകുപ്പിനെയും ആശാവർക്കർ ഉൾപ്പെടെയുള്ളവർ അറിയിച്ചതാണ്. എന്നാൽ ഊരിലെത്തി ചികിത്സ നൽകുന്നതിന് പോലും ബന്ധപ്പെട്ടവർ തയാറായില്ല.

വാർധക്യകാലത്തും സർക്കാർ അവഗണനയിലൂടെയാണ് കമലമ്മ പാട്ടിയുടെ ജീവിതം മുന്നോട്ടു പോയിരുന്നത്. 90 കഴിഞ്ഞിട്ടും പെൻഷൻ പോലുമുണ്ടായില്ല. പെൻഷൻ അപേക്ഷിക്കാനോ വാങ്ങിക്കൊടുക്കാനോ സഹായത്തിന് സർക്കാർ സംവിധാനം ഒന്നുമെത്തിയില്ല. ഒടുവിൽ വാർധക്യസഹജ രോഗങ്ങൾ ബാധിച്ച് കിടപ്പിലായിട്ടും, പുഴുവരിക്കുന്നതു വരെ കാത്തിരുന്ന ശേഷം മാത്രമാണ് ആ സംവിധാനങ്ങൾ ചെറിയ പരിഗണനയെങ്കിലും നൽകുന്നത്.

കമലമ്മ പാട്ടി
മലക്കപ്പാറയിൽ ആദിവാസി സ്ത്രീ പുഴുവരിച്ച നിലയിൽ

Trending

No stories found.

Latest News

No stories found.