ആമയിഴഞ്ചാൻ തോട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കലക്‌ടർക്കും നഗരസഭാ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു
trivandrum amayizhanchan canal man missing incident human right commission took case
ആമയിഴഞ്ചാൻ തോട് അപകടത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ വീണ് ശൂചീകരണ തൊഴിലാളിയെ കണാതായ സംഭവത്തിൽ സ്വമേധയാകേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. കലക്‌ടർക്കും നഗരസഭാ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. കമ്മിഷൻ ഓഫിസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മലിന്യ കൂമ്പാരം വ്യത്തിയാക്കുന്നതിനിടെ മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്.വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജോയിക്കായുളള തെരച്ചിൽ പ്രദേശത്ത് പുരോ​ഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.