പാചക വാതക വിതരണം പ്രതിസന്ധിയിലാകും

ട്രക്ക് ഡ്രൈവർമാർ നവംബർ 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
LPG truck
LPG truckRepresentative image
Updated on

കൊച്ചി: പാചക വാതക വിതരണം നടത്തുന്ന ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. പണിമുടക്ക് സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലാക്കും. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്.

തൊഴിലാളികള്‍ ഇന്നലേ ഉച്ചവരെ പ്രതീകാത്മക സമരം നടത്തി . നവംബർ അഞ്ച് മുതൽ സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.

Trending

No stories found.

Latest News

No stories found.