തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ സമയത്തിൽ മാറ്റം. നാളെ രാവിലെ നടക്കാനിരുന്ന അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ മെയിന്‍ പരീക്ഷയുടെ സമയമാണ് മാറ്റിയത്.
രാവിലെ 10.30 മുതൽ 12.30 വരെ നടത്താനിരുന്ന പരീക്ഷയാണ് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.
അതേസമയം, ഉദ്യോഗാർഥികൾക്ക് നിലവിലെ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിക്കാമെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.