'ഗുരുതര അച്ചടക്ക ലംഘനം'; ടി.വി. പ്രശാന്തന് സസ്പെൻഷൻ

സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്ന് പറഞ്ഞതും സർവീസ് ചട്ടലംഘനമാണെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു
tv prasanth suspended violation service rules adm naveen babu death
ടി.വി. പ്രശാന്തൻ
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തന് സസ്പെൻഷൻ. പരിയാരം മെഡിക്കൽ കോളെജിലെ ജോലിയിൽ നിന്നും ആരോഗ്യ വകുപ്പാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്ന് പറഞ്ഞതും സർവീസ് ചട്ടലംഘനമാണെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയിട്ടാണ് സസ്പെൻഷൻ. കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.