ചാലക്കുടിയിൽ ചാർലി പോൾ, എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20

ട്വന്‍റി20 മത്സരിക്കുമെന്ന് സാബു ജേക്കബിന്‍റെ പ്രഖ്യാപനം
Sabu M Jacob
Sabu M Jacob
Updated on

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 പാർട്ടി മത്സരിക്കും. കിഴക്കമ്പലത്തു നടന്ന മഹാസംഗമത്തിലാണ് പാർട്ടി അധ്യക്ഷനും കിറ്റെക്സ് ഗ്രൂപ്പ് സാരഥിയുമായ സാബു എം. ജേക്കബ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡിയുമാണ് സ്ഥാനാർഥികൾ.

സാബു ജേക്കബ് ബിജെപിയുടെ ഭാഗമായി മത്സരിച്ചേക്കുമെന്ന ചില മാധ്യമ വർത്തകൾക്കു പിന്നാലെയാണ് അതെല്ലാം തള്ളി ഈ പ്രഖ്യാപനം. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ നമ്മൾ തെരഞ്ഞെടുത്തു വിട്ട എംപിമാർ ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കുക, ഉദ്ഘാടന പരിപാടികൾ നടത്തുക എന്നിവയ്ക്ക് അപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്‍റി20 പാർട്ടി സ്ഥാനാർഥികളെ ജയിപ്പിച്ചാൽ ഒരു എംപി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എംപിക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും രാജ്യത്തിനു തന്നെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സാബു ഉറപ്പുനൽകി.

ട്വന്‍റി20 വിജയിച്ചാൽ കൊച്ചി നഗരത്തെ മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രൊ നഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തു നിന്നു കൊണ്ട് പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

മലയാറ്റൂർ നീലീശ്വരം സ്വദേശിയായ ചാർലി പോൾ (60) അഭിഭാഷകനും മികച്ച വാഗ്മിയും ട്രെയ്നറും മെന്‍ററുമാണ്. മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവാണ്. തേവര സ്വദേശിയായ ആന്‍റണി ജൂഡിയും (28) അഭിഭാഷകനാണ്

Trending

No stories found.

Latest News

No stories found.