താനൂർ ബോട്ടപകടം: 2 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആറു പ്രതികളുടെ മൂൻകൂർ ജാമ്യാപേക്ഷ മഞ്ചേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു
താനൂർ ബോട്ടപകടം
താനൂർ ബോട്ടപകടം
Updated on

കൊച്ചി: താനൂർ ബോട്ടപകടത്തിൽ രണ്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പതിനൊന്നാം പ്രതി സെബാസ്റ്റ്യൻ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ പത്താംപ്രതി മുഹമ്മദ് റിൻഷാദിന് ജാമ്യം ലഭിച്ചിരുന്നു. ഇയാളഉടെ പ്രായം പരിഗണിച്ചാണ് ജാമ്യം നൽകിയത്. അതേസമയം ആറു പ്രതികളുടെ മൂൻകൂർ ജാമ്യാപേക്ഷ മഞ്ചേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് റിൻഷാദ് ഉൾപ്പെടയുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് മെയ് 7 നാണ് 15 കുട്ടികൾ ഉൾപ്പെടെ 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം ഉണ്ടായത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ബോട്ടിന് അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.