പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളെ ഫയർഫോഴ്സ് എത്തിയും മറ്റൊരാൾ സ്വയം നീന്തിയും തീരത്തെത്തി. കുടുങ്ങിയവർ വള്ളിയിൽ തൂങ്ങി നിൽക്കുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരുടെ കണ്ണു വെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് പോയതെന്ന് വനംവകുപ്പ് പറയുന്നു.
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.