കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മീന്‍ പിടിക്കാനായാണ് നാല് യുവാക്കള്‍ പള്ളിക്കലാറില്‍ എത്തിയത്.
ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞത്. 2 പേര് നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം എത്തിയാണ് 2 പേരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.