Uber and Ola taxi drivers will go on strike on Friday
ഊബർ, ഒല ടാക്സി ഡ്രൈവർമാർ വെള്ളിയാഴ്ച്ച പണിമുടക്കും

ഊബർ, ഒല ടാക്സി ഡ്രൈവർമാർ വെള്ളിയാഴ്ച്ച പണിമുടക്കും

രാവിലെ 6 മുതൽ രാത്രി 10 വരെയാണ് പണിമുടക്ക്
Published on

കൊച്ചി: ഊബർ, ഒല ടാക്സി ഡ്രൈവർമാർ വെള്ളിയാഴ്ച്ച (സെപ്റ്റംബർ 6) ന് പണിമുടക്കും. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഈ കാര‍്യം അറിയിച്ചത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും ബഹിഷ്കരിച്ചുക്കൊണ്ട് പണിമുടക്ക് നടത്താൻ ഡ്രൈവർമാർ തീരുമാനിച്ചത്.

ഓരോ ട്രിപ്പിനും കമ്മീഷന് പുറമെ 49 രൂപ പ്ലാറ്റ്ഫോം ഫീസ് കമ്പനി ഏർപ്പെടുത്തി, 2017 ന് മുമ്പേ നിലവിലുള്ള ടാക്സി വാഹനങ്ങളുടെ ഇന്‍റർസിറ്റി ഓപ്ഷൻ എടുത്തുകളഞ്ഞു കൂടാതെ നിരവധി അക്കൗണ്ടുകളും മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ച്ചെയ്തിരുന്നു.

ഈ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഡ്രൈവേഴ്സ് കൂട്ടായ്മ പറഞ്ഞു. നിരവധി തവണ പരിഹാരം കാണാൻ കമ്പനികളോട് ആവശ‍്യപെട്ടെങ്കിലും നടപടി എടുക്കാത്തതിനെ തുടർന്നാണ് പണിമുടക്കുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്ന് ഡ്രൈവേഴ്സ് കൂട്ടായ്മ വ‍്യക്തമാക്കി.