മുഖ്യമന്ത്രി നേരിട്ടെത്തണം; സർവകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

വയനാട്ടിൽ‌ ഇനി വേണ്ടത് ചർച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്കരിച്ച ശേഷം ടി.സിദ്ദീഖ് എംഎൽഎ
മുഖ്യമന്ത്രി നേരിട്ടെത്തണം; സർവകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്
Updated on

വയനാട്: മന്ത്രിമാരുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന സർവകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്. മുഖ്യമന്ത്രി നേരിട്ടെത്തി സർവകക്ഷിയോഗം വിളിക്കണമെന്നാണ് ആവശ്യം.വനംമന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമായി ചർച്ച നടക്കില്ലെന്നും അറിയിച്ച് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു.

വയനാട്ടിൽ‌ ഇനി വേണ്ടത് ചർച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്കരിച്ച ശേഷം ടി.സിദ്ദീഖ് എംഎൽഎ പ്രതികരിച്ചു. മന്ത്രിക്കൊപ്പം ഇരുന്ന് ചർച്ച നടത്താനാകില്ല. ഇതിനു മുമ്പ് നിരവധി തവണ ചർച്ച നടത്തി. വീണ്ടും ചർച്ച നടത്തി ചായ കുടിച്ചു തിരിച്ചു പോകാനില്ല. വനംമന്ത്രിക്ക് ഒറ്റയ്ക്ക് വരാൻ പേടിയായതുകൊണ്ടാണു മറ്റ് മന്ത്രിമാരെ കൂട്ടി വന്നത്. സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എംഎൽഎമാർ അറിയിച്ചു.

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, കെ.രാജൻ എന്നിവരാണ് വയനാട് സന്ദർശനത്തിനെത്തിയത്. രാവിലെ സർവകക്ഷിയോഗം വിളിപ്പിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.