പാലക്കാട് സ്കൂൾ ബസിടിച്ച് യുകെജി വിദ്യാർഥി മരിച്ച സംഭവം; ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ കുട്ടി ബസിന് മുന്നിലൂടെ തന്നെ റോഡ് മുറിച്ച് കടക്കാമൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
ukg student killed by school bus police took the driver into custody
ഹിബ
Updated on

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് യുകെജി വിദ്യാർഥി സ്കൂൾ ബസ് ഇടിച്ച് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനി ഹിബയാണ് സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ച് മരിച്ചത്. തെങ്കര സ്വദേശി അലി അക്ബറിനെയാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ കുട്ടി ബസിന് മുന്നിലൂടെ തന്നെ റോഡ് മുറിച്ച് കടക്കാമൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടി റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽ പെടാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. നാട്ടുകാർ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.