തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 6.5%

വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍ധി​ച്ചു വ​രു​ന്ന​താ​യി റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു
തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 6.5%
Updated on

കൊ​ച്ചി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷം ഡി​സം​ബ​ര്‍ പാ​ദ​ത്തി​ല്‍ ന​ഗ​ര​ങ്ങ​ളി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് നാ​ല് വ​ര്‍ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യാ​യ 6.5 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. മു​ന്‍വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ത് 7.2 ശ​ത​മാ​ന​മാ​യി​രു​ന്നു. ലേ​ബ​ര്‍ ഫോ​ഴ്സ് സ​ര്‍വെ റി​പ്പോ​ര്‍ട്ട് പ്ര​കാ​ര​മാ​ണി​ത്.

പു​രു​ഷ​ന്മാ​ര്‍ക്ക് 2022 ഒ​ക്റ്റോ​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ 6.5 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 2023 ഒ​ക്റ്റോ​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ 5.8 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 2022 ഒ​ക്റ്റോ​ബ​ര്‍-​ഡി​സം​ബ​റി​ലെ 9.6 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 2023 ഒ​ക്റ്റോ​ബ​ർ- ഡി​സം​ബ​റി​ല്‍ 8.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍ധി​ച്ചു വ​രു​ന്ന​താ​യി റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. പ്ര​ത്യേ​കി​ച്ച് കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള ജോ​ലി​ക​ളി​ല്‍ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്നു​ണ്ട്. സ്ഥി​ര​മാ​യ ശ​മ്പ​ള​മു​ള്ള ജോ​ലി​യി​ലെ സ്ത്രീ​ക​ളു​ടെ പ​ങ്ക് മു​ന്‍ പാ​ദ​ത്തി​ലെ 52.8 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 2022-23 ഡി​സം​ബ​ര്‍ പാ​ദ​ത്തി​ല്‍ 53 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു. മു​ന്‍ വ​ര്‍ഷം മൂ​ന്നാം പാ​ദ​ത്തി​ല്‍ ഇ​ത് 54.5 ശ​ത​മാ​ന​മാ​യി​രു​ന്നു.

അ​തേ​സ​മ​യം കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ളു​ടെ പ​ങ്ക് കു​റ​ഞ്ഞു. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ല്‍ ദ്വി​തീ​യ, തൃ​തീ​യ മേ​ഖ​ല​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ പ​ങ്ക് മെ​ച്ച​പ്പെ​ട്ടു. എ​ന്നാ​ല്‍ ഈ ​മേ​ഖ​ല​ക​ളി​ല്‍ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് കു​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. നി​ർ​മാ​ണ ജോ​ലി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ദ്വി​തീ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍.

Trending

No stories found.

Latest News

No stories found.