ഏകീകൃത കുർബാന: ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ സർക്കുലർ കത്തിച്ച് പ്രതിഷേധം

ദിവ്യബലിക്ക് ശേഷമായിരുന്നു പ്രതിഷേധം.
 ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ സിറോ മലബാർ സഭ സിനഡിന്‍റെ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കുന്നു.
ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ സിറോ മലബാർ സഭ സിനഡിന്‍റെ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കുന്നു.
Updated on

ചേർത്തല: ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ ഏകീകൃത കുർബാന നിർബന്ധമാക്കാനുള്ള ആഹ്വാനത്തിനെതിരേ വിശ്വാസികളുടെ പ്രതിഷേധം.

എറണാകുളം അങ്കമാലി രൂപതയിലെ ദേവാലയങ്ങളിൽ ജൂലൈ നാലു മുതൽഏകീകൃത കുർബാന അർപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സിറോ മലബാർ സഭ സിനഡ് പുറത്തിറക്കിയ സർക്കുലർ കത്തിച്ചാണ് പ്രതിഷേധിച്ചത്. ദിവ്യബലിക്ക് ശേഷമായിരുന്നു പ്രതിഷേധം.

അൽമായ മുന്നേറ്റം മുട്ടം ഫൊറോന വൈസ് ചെയർമാൻ വി. കെ. ജോർജ്, മുട്ടം പള്ളി ട്രസ്റ്റി മാരായ സി. ഇ. അഗസ്റ്റിൻ, അഡ്വ. ജാക്സൺ മാത്യു, പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, ടി.കെ. തോമസ്, വി.എച്ച്. ആന്റണി, ജോമോൻ കണിശേരി, ബാബു മുല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.