മുഖ‍്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമേറിയത്; ഇനിയും പിണറായി വിജയൻ മുഖ‍്യമന്ത്രി കസേരയിൽ ഇരിക്കുന്നതിൽ അർഥമില്ല: വി.മുരളീധരൻ

പി.വി. അൻവറിന്‍റെ ആരോപണം വളരെയധികം ഗൗരവമുള്ളതാണെന്നും ഒരാൾക്കുവേണ്ടി പാർട്ടി മുഴുവൻ തകരുന്ന സാഹചര‍്യമുണ്ടാകുന്നുവെന്നും മുരളീധരൻ പറഞ്ഞു
The allegations against the Chief Minister are serious; There is no point in Pinarayi Vijayan sitting in the Chief Minister's chair: V. Muralidharan
വി.മുരളീധരൻ
Updated on

കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയന് എതിരെ പി.വി. അൻവർ ഉന്നയിക്കുന്നത് ഗൗരവമായ ആരോപണങ്ങളാണെന്നും ഇനിയും പിണറായി വിജയൻ മുഖ‍്യമന്ത്രി കസേരയിലിരിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ദ്രിയുമായിരുന്ന വി. മുരളീധരൻ. പി.വി. അൻവറിന്‍റെ ആരോപണം വളരെയധികം ഗൗരവമുള്ളതാണെന്നും ഒരാൾക്കുവേണ്ടി പാർട്ടി മുഴുവൻ തകരുന്ന സാഹചര‍്യമുണ്ടാകുന്നുവെന്നും മുരളീധരൻ പറഞ്ഞു.

പി.ശശിയെയും എഡിജിപി എം.ആർ. അജിത് കുമാറിനെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവർക്കെതിരായ ആരോപണങ്ങൾ മുഖ‍്യമന്ത്രി പ്രതിരോധിക്കുന്നത്.

കരിപ്പൂർ കേന്ദ്രമായി നടക്കുന്ന സ്വർണ്ണ കള്ളക്കടത്തിൽ അജിത് കുമാറിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കാൻ തയ്യാറാകാത്തത് റിയാസിനെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് പറയുന്നതിലൂടെ ഇത്തരം കാര‍്യങ്ങളുമായി റിയാസിന് പങ്കുണ്ടെന്ന് അൻവർ പറയാതെ പറയുകയാണെന്നും മുരളീധരൻ ആരോപിച്ചു.

മുഖ‍്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് നടക്കുന്നുവെന്ന് ഭരണപക്ഷ എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്. ഇത്തരം ഗൗരവമേറിയ ആരോപണങ്ങളിൽ നിന്നും മുഖ‍്യമന്ത്രി ഒളിച്ചോടുന്നത് മാധ‍്യമങ്ങളുടെ മുന്നിൽ വിശദീകരിക്കാൻ ഒന്നുമില്ലാത്തതുക്കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.