'സമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിചാരാൻ മന്ത്രിമാർ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു'

എംബി രാജേഷ് പറയുന്ന 40000 കോടി വെട്ടിക്കുറച്ചെന്ന കണക്കുകളും അടിസ്ഥാന രഹിതമാണ്
'സമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിചാരാൻ മന്ത്രിമാർ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു'
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത‌െ സമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിചാരാനായി മന്ത്രിമാർ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ പ്രതിസന്ധിക്ക് കാരണം സർക്കാരിന്‍റെ കൊടുംകാര്യസ്ഥതയും ധൂർത്തുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം കടംമെടുപ്പ് കുറച്ചെന്നും നികുതി വിഹിതത്തിൽ വിവേചനം കാണിക്കുന്നെന്നും ധനമന്ത്രി കെ.എൻ ബാലഗോപൽ പറയുകയുണ്ടായി. ഇത്തരം നുണപ്രചരണത്തിനെതിരെ കണക്കുനിരത്തി മറുപടി പറഞ്ഞപ്പോൾ കേന്ദ്രമന്ത്രിക്ക് കണക്ക് എവിടെ നിന്ന് ലഭിച്ചെന്നായി ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എംബി രാജേഷ് പറയുന്ന 40000 കോടി വെട്ടിക്കുറച്ചെന്ന കണക്കുകളും അടിസ്ഥാന രഹിതമാണ്. കടമെടുപ്പ് പരിധിയിലും നികുതി വിഹിതത്തിലുമെല്ലാം രാജ്യത്ത് ഒരു നയം മാത്രമാണ് നിലവിലുള്ളതെന്നും അത് കേരളത്തിനും ബാധകമാണെന്ന് മുരളീധരൻ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.