'സിൽവർ ലൈനിനെ വന്ദേഭാരതുമായി താരതമ്യം ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്ല്യം'

ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിൽ ഓടിയെത്താൻ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്
'സിൽവർ ലൈനിനെ  വന്ദേഭാരതുമായി താരതമ്യം ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്ല്യം'
Updated on

തിരുവനന്തപുരം: വന്ദേഭാരതിനെ സിൽവർലൈനുമായി താരതമ്യം ചെയ്യരുതെന്ന് മന്ത്രി വി ശിവൻകുട്ടി. വന്ദേഭാരത് ട്രെയിൻ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നൽകിയിട്ടുള്ള ട്രെയിൻ ആണെങ്കിലും കേരളത്തിലെ റയിൽവേ ട്രാക്കിലെ നിർമ്മാണ രീതിയുടെ അടിസ്ഥാനത്തിൽ ഉദ്ദേശിച്ച വേഗത ലഭിക്കില്ല. ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിൽ ഓടിയെത്താൻ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്. അതായത് ജനശതാബ്ദിയോടും രാജധാനിയോടും താരതമ്യം ചെയ്യാവുന്ന സമയം എന്ന് മാത്രമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ സിൽവർ ലൈൻ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയിൽവേ ലൈൻ ആണ്. തിരുവനന്തപുരത്തുനിന്ന് കാസർകോടും തിരിച്ചും ട്രെയിനുകൾ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തിൽ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.