പ്ല​സ് വ​ൺ സീറ്റിൽ വ്യ​ക്തത മൂ​ന്നാം ഘ​ട്ട അ​ലോ​ട്മെ​ന്‍റി​നു ശേ​ഷം: വി. ​ശി​വ​ൻ​കു​ട്ടി

പ്ല​സ് വ​ൺ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ട.
പ്ല​സ് വ​ൺ സീറ്റിൽ വ്യ​ക്തത മൂ​ന്നാം ഘ​ട്ട അ​ലോ​ട്മെ​ന്‍റി​നു ശേ​ഷം: വി. ​ശി​വ​ൻ​കു​ട്ടി
Updated on

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പ്ല​സ് വ​ൺ പ്ര​വേ​ശ​നം മ​ധ്യ​ഘ​ട്ട​ത്തി​ലാ​ണ്. മൂ​ന്നാം ഘ​ട്ട അ​ലോ​ട്മെ​ന്‍റി​നു ശേ​ഷ​മേ ചി​ത്രം വ്യ​ക്ത​മാ​വൂ.

നി​ല​വി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ ആ​യി 2,22,377 പേ​ർ പ്ര​വേ​ശ​നം നേ​ടി. മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​ൽ 84,794 സീ​റ്റു​ക​ളി​ൽ കൂ​ടി പ്ര​വേ​ശ​ന​മു​ണ്ടാ​കും. സ്‌​പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ 3,841 സീ​റ്റു​ക​ളു​ണ്ട്. അ​ങ്ങ​നെ 3,11,012 പേ​ർ പ്ര​വേ​ശ​നം നേ​ടു​മെ​ന്ന് ക​രു​തു​ന്നു. കൂ​ടാ​തെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ 23,914 സീ​റ്റു​ക​ളും മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട​യി​ൽ 37,995 സീ​റ്റു​ക​ളു​മു​ണ്ട്. അ​ൺ എ​യ്ഡ​ഡ് ക്വാ​ട്ട​യി​ൽ 54,585 സീ​റ്റു​ക​ളാ​ണു​ള്ള​ത്. മൊ​ത്തം 4,27,506 സീ​റ്റു​ക​ൾ നി​ല​വി​ലു​ണ്ട്. ഈ ​വ​ർ​ഷം എ​സ് എ​സ്എ​ൽ​സി പാ​സാ​യ​വ​ർ 4,17,944 ആ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ ഉ​പ​രി പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​വ​ർ മു​ഴു​വ​നും പ്ര​വേ​ശ​നം നേ​ടി​യാ​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ മാ​ത്രം സീ​റ്റു​ക​ൾ അ​ധി​ക​മു​ണ്ടാ​കും. ഇ​ത് കൂ​ടാ​തെ​യാ​ണ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ സീ​റ്റു​ക​ളു​ള്ള​ത്. 1,04,449 സീ​റ്റു​ക​ളാ​ണ് ഈ ​സ്ട്രീ​മു​ക​ളി​ലാ​യി ഉ​ള്ള​തെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല​പ്പു​റം ജി​ല്ല​യി​ൽ 81,022 അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. ഇ​തി​ൽ 7008 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​യി 56,500 സീ​റ്റു​ക​ളു​ണ്ട്. അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 11,286 സീ​റ്റു​ക​ളും. അ​താ​യ​തു മ​ല​പ്പു​റം ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കാ​യി മാ​ത്രം 67,786 സീ​റ്റു​ക​ളു​ണ്ട്. വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 2,820 സീ​റ്റു​ക​ളു​ണ്ട്. കൂ​ടാ​തെ പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ൽ 6364 സീ​റ്റു​ക​ൾ ഉ​ണ്ട് . ഇ​തെ​ല്ലാം അ​ട​ക്കം 76,970 സീ​റ്റു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലു​ണ്ട്. ഐ​ടി​സി​യു​ടെ ക​ണ​ക്ക് ഇ​തി​ൽ വ​രു​ന്നി​ല്ല.

പ്ല​സ് വ​ൺ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ട. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തും പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 14 ബാ​ച്ചു​ക​ൾ മ​ല​പ്പു​റ​ത്തേ​യ്ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത്. മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​നു ശേ​ഷം താ​ലൂ​ക്ക്ത​ല, പ​ഞ്ചാ​യ​ത്ത്‌​ത​ല പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​ശ്ന​ങ്ങ​ളു​ള്ള മേ​ഖ​ല​ക​ൾ ഉ​ണ്ടെ​ങ്കി​ൽ താ​ത്കാ​ലി​ക അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Trending

No stories found.

Latest News

No stories found.