കോട്ടയം ജില്ലാ കലക്റ്ററായി വി. വിഘ്‌നേശ്വരി ചുമതലയേറ്റു

ജില്ലാ കലക്റ്ററായി ആദ്യമായാണ് സ്ഥാനം വഹിക്കുന്നത്.
കോട്ടയം ജില്ലാ കലക്റ്ററായി വി. വിഘ്‌നേശ്വരി ചുമതലയേറ്റു
Updated on

കോട്ടയം: ജില്ലയുടെ 48-ാമത് കലക്റ്ററായി വി. വിഘ്നേശ്വരി ചുമതലയേറ്റു. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറാണ് വിഘ്നേശ്വരി. കെടിഡിസി എംഡിയായും കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

രാവിലെ 10 മണിയോടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് വിഘ്നേശ്വരി കലക്റ്ററേറ്റിലെത്തിയത്. വിവിധ ഉദ്യോഗസ്ഥർ പൂച്ചെണ്ട് നൽകി പുതിയ കലക്റ്ററെ സ്വീകരിച്ചു. തുടർന്ന് കലക്റ്ററുടെ ചേംബറിലെത്തി ചുമതലയേറ്റു.

''കുമരകത്ത് നടന്ന ജി20 സമ്മേളനത്തിന്‍റെ ഭാരവാഹിത്വത്തിലൂടെ കോട്ടയം അറിയാം. ജില്ലാ കലക്റ്ററായി ആദ്യമായാണ് സ്ഥാനം വഹിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. അതിനായി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കാമ്പെയിൻ നടത്തും'', സ്ഥാനമേറ്റ ശേഷം വിഘ്നേശ്വരി പറഞ്ഞു.

പുതിയ ജില്ലാ കലക്റ്റർക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പൂച്ചെണ്ട് നൽകി.

Trending

No stories found.

Latest News

No stories found.