വന്ദേഭാരത് ഇന്നു മുതൽ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

11 മണിയോടെ കേന്ദ്രസർക്കാരിന്‍റെ വിവിധ വികസന പദ്ധതികളുടെയും കൊച്ചി വാട്ടർ മെട്രൊയുടെയും ഉദ്ഘാടനം നിർവ്വഹിക്കും
വന്ദേഭാരത് ഇന്നു മുതൽ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
Updated on

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് നിർവ്വഹിക്കും. 10.30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് നടക്കുക. ഈ ചടങ്ങിൽ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും.

തെരഞ്ഞെടുക്കപ്പെട്ടവരാണ് വന്ദേഭാരതിന്‍റെ ആദ്യ യാത്രയിൽ ട്രെയിനിൽ ഉണ്ടാവുക. മത മേലധ്യക്ഷൻമാരും സിനിമാതാരങ്ങളുമടക്കം വന്ദേഭാരതിൽ ഉണ്ടാവുമെന്നാണ് സൂചന. പ്രധാനമന്ത്രി ആദ്യയാത്രയിൽ വന്ദേഭാരതിൽ സഞ്ചരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

11 മണിയോടെ കേന്ദ്രസർക്കാരിന്‍റെ വിവിധ വികസന പദ്ധതികളുടെയും കൊച്ചി വാട്ടർ മെട്രൊയുടെയും ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗതത്തിനടക്കം വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2 ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊച്ചി‍യിലെത്തിയത്.

Trending

No stories found.

Latest News

No stories found.