'നഷ്ടപരിഹാരം നൽകണം'; കെഎസ്‌യു പ്രവർത്തകനെതിരായ വ്യാജ വാർത്തയിൽ ദേശാഭിമാനിക്കെതിരേ വി.ഡി. സതീശൻ

'വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണം'
വി.ഡി. സതീശൻ
വി.ഡി. സതീശൻfile
Updated on

തിരുവനന്തപുരം: അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണം. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്‍റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കാട്ടി ദേശാഭിമാനി പത്രം വാർത്ത ഇറക്കിയിരുന്നു. കേരള സർവകലാശാലയുടെ ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു അൻസിലിനെതിരായ ദേശാഭിമാനി വാർത്ത. എന്നാൽ ദേശാഭിമാനിയുടെ വാർത്തയിൽ കഴമ്പില്ലെന്ന് കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ദേശാഭിമാനി വാർത്തയെ തുടർന്ന് കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലാിരുന്നു പൊലീസ് അന്വേഷണം.

Trending

No stories found.

Latest News

No stories found.