'ബജറ്റിനെ രാഷ്ട്രീയമായി വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി തരം താഴ്ത്തി'; വി.ഡി. സതീശൻ

ലൈഫ് മിഷനായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിന്‍റെ 3 ശതമാനം മാത്രമാണ് ചെലവാക്കിയത്
vd satheesan
vd satheesanfile
Updated on

തിരുവനന്തപുരം: ബജറ്റിന്‍റെ പവിത്രത ധനമന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് അവതരണത്തിനു ശേഷം പ്രതിപക്ഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബജറ്റിനെ രാഷ്ട്രീയ വിമർശനത്തിനുള്ള ഒരു ഡോക്യുമെന്‍റാക്കി തരംതാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. യഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങളാണ് നടന്നത്. കാർഷിക മേഖലയെ നിരാശപ്പെടുത്തി. നയാപൈസയില്ലാതെ ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റാണിതെന്നും സതീശൻ കുറ്റപ്പെടുത്തി.

ലൈഫ് മിഷനായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിന്‍റെ 3 ശതമാനം മാത്രമാണ് ചെലവാക്കിയത്. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയാണ് കൊണ്ടുവന്നത്. അതിനെക്കുറിച്ചാണിപ്പോൾ പരാമർശം. റബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. മൂന്നു വർഷം കൊണ്ട് റബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. എൽഡിഎഫ് പ്രകടന പത്രികയിലിത് 250 ആയി ഉയർത്തുമെന്നായിരുന്നു. ക്ലീഷേ ആയ കമ്മ്യൂണിസ്റ്റ് പ്രഖ്യാപനങ്ങൾ കൊണ്ട് ധനസ്തിതി മറച്ചുവച്ചെന്നും സതീശൻ കുറ്റപ്പെടുത്തി.

മുൻ പ്രഖ്യാപനങ്ങളോന്നും നടത്തിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ്. നാട്ടുകാരെ പറ്റിക്കുകയാണ്. നികുതി നിര്‍ദേശങ്ങള്‍ പ്രായോഗികം അല്ല. വളരെ കുറച്ച് കാര്യങ്ങളില്‍ മാത്രമെ പ്രയോജനമുള്ളു. സര്‍ക്കാരിന്‍റെ കൈയില്‍ നയാപൈസയില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.