'ഇത് വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ ഫലം'

'കോൺഗ്രസ് ഒറ്റയ്ക്ക് ഭരണം നടത്താനുള്ള ക്ലീൻ ചീറ്റാണ് ജനങ്ങൾ നൽകിയിരിക്കുന്നത്'
'ഇത് വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ ഫലം'
Updated on

തിരുവനന്തപുരം: വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ ഫലമാണ് കർണാടക തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. ഇതാണ് ജനവികാരമെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായി സംഘപരിവാർ നടത്തിയ നീക്കൾക്കുള്ള തിരിച്ചടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വസന്നാഹങ്ങളോടുകൂടി മുഴുവൻ കേന്ദ്രമന്ത്രിമാരും എം പിമാരും മുഖ്യമന്ത്രിമാരും ചേർന്നാണ് ബിജെപിക്കായി പ്രചാരണം നടത്തിയത്. കോൺഗ്രസ് ഒറ്റയ്ക്ക് ഭരണം നടത്താനുള്ള ക്ലീൻ ചീറ്റാണ് ജനങ്ങൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിലെ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നേടിയത്. കേവലഭൂരിപക്ഷം മറികടന്ന് 134 സീറ്റുകളിൽ ലീഡ് തുടരുകയാണ് .

Trending

No stories found.

Latest News

No stories found.