അനന്തപുരി എഫ്എം നിർത്തലാക്കണമെന്ന തീരുമാനം പിൻവലിക്കണം: വി.ഡി. സതീശൻ

വി.ഡി സതീശൻ
വി.ഡി സതീശൻ
Updated on

തിരുവനന്തപുരം: അനന്തപുരി എഫ്എം പ്രക്ഷേപണം നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനന്തപുരി എഫ്എം ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിനു പിന്നാലെയാണ് കത്തയച്ചത്.

പ്രക്ഷേപണം നിർത്തിയതോടെ നിരവധി കാഷ്വൽ ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. പലർക്കും മറ്റു തൊഴിലവസരങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവർഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനമാണ് അനന്തപുരി എഫ്എം സ്റ്റേഷൻ പ്രസാർ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തിൽ എഫ്എം സ്റ്റേഷൻ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.