‌ദിവ്യക്ക് ജാമ്യം കിട്ടാന്‍ വ്യാജരേഖ ചമച്ചു: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍

എഡിഎമ്മിന്‍റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
V.D. Satheesan strongly criticizes CPI(M) for forging documents to get bail for Divya
വി.ഡി. സതീശന്‍
Updated on

കണ്ണൂർ: എഡിഎം കെ. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ എകെജി സെന്‍ററില്‍ ചമച്ചതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലക്റ്ററെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ചു. വീണ്ടുമൊരു പുകമറയുണ്ടാക്കി. ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി.

എഡിഎമ്മിന്‍റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഒരു ചുക്കും ചെയ്യില്ല. ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.