തിരുവനന്തപുരം: സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മികച്ച സൗകര്യങ്ങളൊരുക്കിയതാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തന്നെ ആരംഭിച്ചു.
ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്റ്റര്‍ ജീവന് ബാബു, ആയുഷ് മിഷന് ഡയറക്റ്റര്‍ ഡോ. സജിത് ബാബു, ഐഎസ്എം ഡയറക്റ്റര്‍, ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്റ്റര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനെജര്‍മാരായ ഡോ. ആര്. ജയനാരായണന്‍, ഡോ. പി.ആര്.സജി എന്നിവര്‍ പങ്കെടുത്തു.