ശബരിമല ദേശീയ തീർഥാടന കേന്ദ്രമാക്കണം: മോദിക്ക് വിഎച്ച്പിയുടെ നിവേദനം

ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലും ഉ​റ​പ്പാ​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ന്‍ പ​രാ​ജ​യ​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു
sabaraimala
sabaraimala
Updated on

കൊ​ച്ചി: ശ​ബ​രി​മ​ല ശ്രീ ​ധ​ര്‍മ​ശാ​സ്താ ക്ഷേ​ത്രം ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് കേ​ര​ള ഘ​ട​കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​വേ​ദ​നം ന​ൽ​കി. തൃ​ശൂ​രി​ൽ നാ​രീ​ശ​ക്തി സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ മോ​ദി​യ നേ​രി​ട്ടു ക​ണ്ടാ​ണ് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ വി​ജി ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​ത്.

ലോ​ക​ത്തെ അ​തി​പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ശ​ബ​രി​മ​ല ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ വ​ര്‍ഷ​വും ന​വം​ബ​ര്‍ മു​ത​ല്‍ ജ​നു​വ​രി വ​രെ മ​ണ്ഡ​ല കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി​യോ​ളം ഭ​ക്ത​രാ​ണ് വ്ര​ത​മെ​ടു​ത്ത് ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം അ​പ്പാ​ടെ താ​ളം​തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലും ഉ​റ​പ്പാ​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ന്‍ പ​രാ​ജ​യ​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ക്ഷേ​ത്ര​സം​ര​ക്ഷ​ണ​വും ഭ​ക്ത​രു​ടെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍ത്ത​ണ​മെ​ന്നാ​ണ് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​ക്ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍ഥി​ച്ച​ത്. ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ല്കി​യ​താ​യി വി​ജി ത​മ്പി പ​റ​ഞ്ഞു.

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി​യെ തൃ​ശൂ​രി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Trending

No stories found.

Latest News

No stories found.