സെക്രട്ടേറിയറ്റിൽ അനുമതിയില്ലാതെ വനിതാ വ്ളോഗറുടെ വീഡിയോ ചിത്രീകരണം; വിവാദം

സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രയയപ്പ് ചടങ്ങിന്‍റെ ചിത്രീകരണമാണ് നടന്നത്
video shoot of female vlogger without permission in secretariat
സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് വനിത വ്ളോഗർ
Updated on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് വനിത വ്ളോഗർ. അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്കു പോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരിണം നടന്നത്.

സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്‍റെ ചിത്രീകരണമാണ് നടന്നത്. വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി ഇതരത്തിൽ ആർക്കും അനുമതി നൽകിയിട്ടുമില്ല.

സെക്രട്ടേറിയറ്റിലെ ഇടതുസംഘടനാ ചേരിപ്പോരാണ് പുതിയ സംഭവത്തിനും പിന്നിലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് സിനിമ ഷൂട്ടിങ് ഉൾപ്പെടെ ഒരുത്തരത്തിലുമുള്ള വീഡിയോ ചിത്രീകരണവും സെക്രട്ടേറിയറ്റിന് അകത്തും പുറത്തും അനുമതി നൽകാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം.

Trending

No stories found.

Latest News

No stories found.