ആലപ്പുഴ: സംസ്ഥാനത്തെ 88 വില്ലേജ് ഓഫിസുകളിൽ 'ഓപ്പറേഷൻ സുതാര്യ' എന്ന പേരിൽ വിജിലൻസ് പരിശോധന. ഇ-ഡിസ്ട്രിക്‌ട് സംവിധാനം സുതാര്യമായി ഉപയോഗിക്കുന്നില്ലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
തിരുവനന്തപുരത്ത് 13 വില്ലേജുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, ജില്ലകളിൽ 7 വില്ലേജ് ഓഫീസുകളിലും പത്തനംതിട്ടയിൽ 5 വില്ലേജ് ഓഫിസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിലെ 4 വില്ലേജ് ഓഫീസുകളിലും കാസർഗോഡ് 3 വില്ലേജ് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.