അമിത സേവന ഫീസ് ഇടാക്കുന്നു; അക്ഷയ സെന്‍ററുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
akshaya center
akshaya center

തിരുവനന്തപുരം: അക്ഷയസെന്‍ററുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. 330 അക്ഷയ സെന്‍ററുകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടന്നത്. ചില അക്ഷയ സെന്‍ററുകളിൽ സേവനങ്ങൾക്ക് ഉപയോക്തങ്ങളിൽ നിന്ന് അമിത ഫീസ് ഇടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

അക്ഷയസെന്‍ററുകളിലെ ഫീസിനെക്കുറിച്ച് 2018 ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനു വിരുദ്ധമായി പതിമടങ്ങ് സേവന ഫീസ് ഇടാക്കുന്നതായും വാങ്ങുന്ന ഫീസിന് കംപ്യൂട്ടർ രസീത് നൽകണമെന്നിരിക്കെ നിയമം പാലിക്കാതെ അട്ടിമറിക്കുന്നതായും വിജിൻസിന് പരാതി ലഭിച്ചിരുന്നു. മാത്രമല്ല അക്ഷയ സെന്‍ററുകളുടെ പ്രവർത്തന സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്തി വേണ്ട നടപടികൾ സ്വീകരിക്കേണ്ട ജില്ലാ അക്ഷയ പ്രോജക്‌റ്റ് ഓഫീസർ അക്ഷയ നടത്തിപ്പുകാരിൽ നിന്നും കൈക്കൂലി വാങ്ങി അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടു നിൽക്കുന്നതായും പരാതിയിൽ പറയുന്നു. തുടർന്നാണ് വിജലൻസ് മിന്നൽ പരിശോധന നടത്തിയത്.

Trending

No stories found.

Latest News

No stories found.