സർവേ നമ്പർ തിരുത്താൻ 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കൽപ്പറ്റയിൽ വില്ലേജ് ഓഫിസർ പിടിയിൽ

സർവേ നമ്പർ തിരുത്താൻ 4000 രൂപ മുണ്ടകുറ്റി സ്വദേശിയിൽ നിന്നും വില്ലേജ് ഓഫിസർ ആവശ്യപ്പെടുകയായിരുന്നു
village officer arrested bribery case
കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസർ കൽപ്പറ്റയിൽ പിടിയിൽ
Updated on

കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസിന്‍റെ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫിസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവേ നമ്പർ തിരുത്താൻ 4000 രൂപ മുണ്ടകുറ്റി സ്വദേശിയിൽ നിന്നും വില്ലേജ് ഓഫിസർ ആവശ്യപ്പെടുകയായിരുന്നു.

നിസാറിനെപ്പറ്റി മുൻപും പരാതികൾ ഉള്ളതിന്‍റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫിസിലെത്തി. പണം കൈപ്പറ്റുന്നതിനിടെയിൽ വിജിലൻസ് സംഘം നിസാറിനെ പിടികൂടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.