''You don’t tell any grass - നീ ഒരു പുല്ലും പറയണ്ട''; പരിഹാസവുമായി വി.ടി. ബൽറാം

തൃശൂർ കേരള വർമ കോളെജിൽ ഈ പരിപ്പ് വേകില്ല എന്ന് അർഥത്തിൽ 'your dal will not cook here bloody sanghi khan' എന്നെഴുതിയ പോസ്റ്റർ‌ സമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു
VT Balram facebook post | Sfi Banner
VT Balram facebook post | Sfi Banner
Updated on

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ ഉയർന്ന എസ്എഫ്ഐ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് കോൺഗ്രസ് മുൻ എംഎൽഎ വി.ടി. ബൽറാം. ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

തൃശൂർ കേരള വർമ കോളെജിൽ ഈ പരിപ്പ് വേകില്ല എന്ന് അർഥത്തിൽ 'your dal will not cook here bloody sanghi khan' എന്നെഴുതിയ പോസ്റ്റർ‌ സമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ഇതിനെതിരേയാണ് ബൽറാമിന്‍റെ പരിഹാസം.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം......

You won’t do any dry ginger

നീ ഒരു ചുക്കും ചെയ്യില്ല

Your instalment will not walk here

നിന്‍റെ അടവ് ഇവിടെ നടക്കൂല

You add no add

നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല

You don’t tell any grass

നീ ഒരു പുല്ലും പറയണ്ട

You bundle your bundle

നിന്നെ കെട്ട് കെട്ടിക്കും

Trending

No stories found.

Latest News

No stories found.