വാര്‍ഡ് വിഭജനം; ഒന്നര കോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരുന്നു

കെ സ്മാര്‍ട്ടിന്‍റെ ഭാഗമായി 87 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലുമാണ് നിലവില്‍ കെട്ടിടങ്ങള്‍ക്കു തിരിച്ചറിയില്‍ കോഡുള്ളത്
ward division in local bodies a total of about crore buildings in the state will get new numbers
വാര്‍ഡ് വിഭജനം; ഒന്നര കോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരുന്നുrepresentative image
Updated on

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

ഓരോ തവണ പുനര്‍ നിര്‍ണയം വരുമ്പോഴും കെട്ടിട നമ്പര്‍ മാറുന്നത് ഒഴിവാക്കാൻ പത്തക്കമുള്ള സ്ഥിര നമ്പറാണ് ആലോചിക്കുന്നത്. സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം എന്നിവയുടെ ലീഡ് ചേര്‍ത്തുള്ളതായിരിക്കും സ്ഥിര നമ്പര്‍.

ആധാര്‍ മാതൃകയിലുള്ള നമ്പറില്‍ വാര്‍ഡ് നമ്പര്‍ ചേര്‍ക്കില്ല. അതിനാല്‍ ഭാവിയില്‍ വാര്‍ഡില്‍ മാറ്റം വന്നാലും കെട്ടിട നമ്പര്‍ മാറ്റമില്ലാതെ തുടരും. കെട്ടിടങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക.

കെ സ്മാര്‍ട്ടിന്‍റെ ഭാഗമായി 87 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലുമാണ് നിലവില്‍ കെട്ടിടങ്ങള്‍ക്കു തിരിച്ചറിയില്‍ കോഡുള്ളത്. 941 പഞ്ചായത്തുകളില്‍ കോഡുകള്‍ സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പര്‍ നല്‍കുന്ന നടപടികളിലേയ്ക്ക് കടക്കൂ.

Trending

No stories found.

Latest News

No stories found.