ഫോർട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രൊ സര്‍വീസ് ആരംഭിച്ചു

ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചത്.
Water metro service started to Fort Kochi
Water metro service started to Fort Kochifile image
Updated on

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രൊ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്‍റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചത്.

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വ്വീസ് ഉണ്ടാകും. അവധിക്കാലം ആഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രൊ സര്‍വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി വാട്ടര്‍ മെട്രൊ സര്‍വ്വീസ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പാഴാണ് ഫോര്‍ട്ട് കൊച്ചി സര്‍വ്വീസ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് കൊച്ചി വാട്ടര്‍ മെട്രൊ സര്‍വ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വ്വീസ് ആരംഭിച്ച വാട്ടര്‍ മെട്രൊ 11 മാസം പിന്നിടുമ്പോള്‍ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Trending

No stories found.

Latest News

No stories found.