മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, അംഗവൈകല്യം സംഭവിച്ചവർക്ക് 75,000; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താത്ക്കാലിക പുനരധിവാസത്തിന്‍റെ ഭാഗമായി വാടക വീട്ടിലേക്ക് മാറുന്നവർക്ക് 6,000 രൂപ നൽകും
wayanad andslide disaster pinarayi vijayan announces financial assistance
CM Pinarayi Vijayan file image
Updated on

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. 70 ശതമാനം അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും നൽകാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാണാതായവരുടെ ആശ്രിതർക്കും പൊലീസ് നടപടി പൂർത്തിയാക്കിയ ശേഷം ധനസഹായം നൽകും. 40 മുതൽ 60 ശതമാനം വരെ വൈകല്യമുണ്ടായവർക്കും ഗുരുതര പരുക്കേറ്റവർക്കും 50,000 രൂപ നൽകുമെന്നും അറിയിച്ചു. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ലഭിക്കുന്ന തുകയാണിത്.

താത്ക്കാലിക പുനരധിവാസത്തിന്‍റെ ഭാഗമായി വാടക വീട്ടിലേക്ക് മാറുന്നവർക്ക് 6,000 രൂപ നൽകും. ബന്ധുവീട്ടിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും. ദുരന്തബാധിതർക്കു സൗജന്യതാമസം ഒരുക്കുകയാണു സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.