മുത്തങ്ങ വനമേഖലയിൽ വന്‍കാട്ടുതീ; അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
wayanad forest fire
wayanad forest fire
Updated on

വയനാട്: സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് തീ ആളിപടർന്നത്. വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറിയത്.

ജനവാസ മേഘലയിലേക്ക് ഇതുവെര തീ പടർന്നിട്ടില്ല. സമീപത്തെ റബർ നോട്ടത്തിലേക്ക് തീ പടർന്നെങ്കിലും ഇത് നിയന്ത്രിച്ചു. ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തീ നിയന്ത്രണവിധേയമാക്കികൊണ്ടിരിക്കുകയാണെന്നും അതേസമയം, തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കാറ്റ് തടസമാവുകയാണെന്നും വിവരങ്ങളുണ്ട്. ജനവാസ മേഘലയിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.