വയനാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; ഡോക്‌ടറെ പിരിച്ചുവിട്ടു

കുഞ്ഞിനെ ആദ്യം ചികിത്സിച്ച പ്രാഥമികാരേഗ്യ കേന്ദ്രത്തിലും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി
വയനാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം;  ഡോക്‌ടറെ പിരിച്ചുവിട്ടു
Updated on

വയനാട്: വയനാട്ടിൽ ശരിയായ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ നടപടി. മാനന്തവാടി മെഡിക്കൽ കോളെജിലെ താത്കാലിക ഡോക്‌ടറെ പിരിച്ചുവിട്ടു. ചികിത്സ നൽകുന്നതിൽ ഡോക്‌ടർക്ക് വീഴ്ച വരുത്തിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് നടപടി.

മാർച്ച് 22 നാണ് വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബീനിഷ്, ലീല ദന്പതികളുടെ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. അനീമിയയും പോഷകാഹാരക്കുറവും ന്യൂമോണിിയയുമാണ് കുട്ടിയുടെ മരണത്തിന് കാരണം. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളെജിൽ എത്തിച്ച കുഞ്ഞിന് ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് മാതാപിതാക്കൾ പരാതി നൽകിയത്.

കടുത്ത പനിയുണ്ടായിട്ടും പരിശോധനയ്ക്ക് വിധേയമാക്കാതെ മരുന്നു നൽകി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പരാതിയിൽ പറയുന്നു. മാത്രമല്ല കുഞ്ഞിനെ ആദ്യം ചികിത്സിച്ച പ്രാഥമികാരേഗ്യ കേന്ദ്രത്തിലും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. തുടർന്ന് ഹെൽത്ത് സെന്‍ററിലെ 2 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

Trending

No stories found.

Latest News

No stories found.