തിരുവനന്തപുരം: വയനാട്ടിൽ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ 3 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, വെള്ളാർമല വില്ലേജുകളെയും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജിനെയുമാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ജൂലൈ 30 മുതല്‍ ഈ സ്ഥലങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
ദുരന്തത്തിൽ മുന്നൂറിലേറെ പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങളിലായി അയ്യായിരത്തിലധികം പേരെ ദുരന്തം നേരിട്ട് ബാധിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം.